ALLEPPY BEACH

http://www.asianetnews.com/magazine/asha-susan-on-alappuzha-moral-policing-fb-post





ആലപ്പുഴ ബീച്ചിലെ മുപ്പതു കുടക്കീഴിലെ (എണ്ണം കിറുകൃത്യമാണ്) 'കാമക്കൂത്ത്' കണ്ടു വിജ്രംഭിച്ച ഒരു കൗണ്‍സിലര്‍ എഴുതിയ ഫേസ്ബുക്ക്
 പോസ്റ്റില്‍ ഉന്നയിച്ച ചില (അ)പ്രധാന കാര്യങ്ങളുടെ പുനര്‍വായന.
1) പ്രായപൂര്‍ത്തിയാവാത്ത (പതിനെട്ടു തികയാത്ത) പ്ലസ്റ്റു വിദ്യാര്‍ത്ഥികളായിരുന്നു ആ കുടക്കീഴില്‍ ഉണ്ടായിരുന്നത്. അതായത് പതിനെട്ട് തികയാത്ത വെറും പതിനേഴു വയസ്സുള്ളവര്‍. അവര്‍ അങ്ങനെ പ്രണയിക്കുന്നതു തെറ്റല്ലേ?
മറുപടി: പതിനെട്ടു വയസ്സ് തുടങ്ങുന്ന അര്‍ദ്ധരാത്രി കൃത്യം പന്ത്രണ്ടിന് പൊട്ടിമുളക്കുന്ന ഒന്നല്ല മേഡം പ്രണയവും ലൈംഗികതയും. പതിമൂന്നാം വയസ്സില്‍ ആരംഭിക്കുന്ന കൗമാരകാലത്തിനു ആ പേര് കൊടുത്തത് തന്നെ അപ്പോള്‍ മറ്റൊരാളോട് തോന്നുന്ന ഇഷ്ടം കാമത്തില്‍ നിന്ന് ജനിക്കുന്നതിനാലാണ്. അത്തരം ഇഷ്ടങ്ങള്‍ യൗവനമെന്ന അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോള്‍ തനിയെ ഇല്ലാതാവും. നിങ്ങള്‍ എത്രയൊക്കെ അടച്ചു പൂട്ടി വളര്‍ത്തിയാലും അതാത് പ്രായത്തില്‍ സംഭവിക്കേണ്ടതു അവരില്‍ സംഭവിക്കും. അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലാണ് അവര്‍ക്കെന്തോ കുഴപ്പമുണ്ടെന്നു പേടിക്കേണ്ടത്. അതുകൊണ്ട് അത്തരം ജൈവീക ചോദനകളെ മുളയിലേ നുള്ളാമെന്ന അതിബുദ്ധികാണിക്കാതെ അതു കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കയും കുട്ടികള്‍ക്ക് എന്തും തുറന്നു പറയാന്‍ സാധിക്കുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കള്‍ മാറുകയാണ് വേണ്ടത്.

No comments:

Post a Comment