PINARAI

Bibith Kozhikkalathil ഇതിലേയ്‌ക്ക് Freethinkers' World
ശബരിമലവിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചു എന്നു പറയുന്പോൾ ആളുകൾ നേരെപോകുന്നത് ബി.ജെ.പി നേട്ടം കൊയ്തോ ഇല്ലയോ എന്ന ലളിത സമവാക്യത്തിലേക്കാണ്.
ശബരിമലയിൽ സുപ്രീംകോടതി കണ്ടത് സ്ത്രീയുടെ അവസരസമത്വവുമായി ബന്ധപ്പെട്ട ഭരണഘടനാ അവകാശങ്ങളാണ്.
എന്നാൽ പ്രചരിപ്പിക്കപ്പെട്ടത് ആചാരങ്ങളിലേക്കുള്ള കയ്യേറ്റമായും.
ചിന്തിക്കേണ്ടത്, മനുഷ്യകുലമുള്ളിടത്തോളം തുടരേണ്ടതാണോ ആചാരം എന്നതാണ്.
മതവിശ്വാസികളെ സംബന്ധിച്ച്, അതിൽ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും ഉണ്ട്,
ശബരിമല വിശ്വാസത്തിന്റെമേലുള്ള കയ്യേറ്റമാണ്.
അക്കാര്യത്തിൽ ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റേണ്ട മുഖ്യമന്ത്രി നിലപാടുകളിൽ ഉറച്ചുനിന്ന് കേരളത്തിൽ ഒറ്റയാൻ പോരാട്ടം നടത്തിയെന്നത് നേരാണ്.
അതിനെ അനുകൂലിക്കുന്നു.
അഭിവാദ്യം ചെയ്യുന്നു.
അന്നേ ചെയ്തതുമാണ്.
ചോദ്യം ഇത് പാർട്ടിയിൽ എത്രമാത്രം ബോധ്യമായി എന്നാണ് ?
എന്നിട്ടല്ലേ മറ്റു സമൂഹങ്ങളിൽ...........
മുസ്ലീംങ്ങളിൽ അടക്കം ഇതുണ്ടാക്കിയത് ശരിയായ സന്ദേശമല്ല.
തെരഞ്ഞെടുപ്പാനന്തര വിശകലനങ്ങളിൽ മുസ്ലീംങ്ങൾക്കെതിരെ സി.പി.എം അനുഭാവികളിൽനിന്നുണ്ടാകുന്ന വെറുപ്പിന്റേതായ രാഷ്ട്രീയം ഏത് പ്രത്യയശാസ്ത്രത്തെയാണ് വഹിക്കുന്നത് എന്നറിയാൻ പാഴൂർപ്പടിവരെ പോകേണ്ടകാര്യമില്ല.
ശബരിമലയിൽ സി.പി.എം. എടുത്ത നിലപാടിനൊപ്പം തന്നെയാണ്.
വോട്ടിനുവേണ്ടി, 'തെറ്റുതിരുത്തലിന്റെ'ഭാഗമായി അതിൽ വെള്ളം ചേർക്കരുത്.
ഭാവിസമുദായത്തിന്റേതാണ് ലോകം.
മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ

No comments:

Post a Comment