RSS BOMB ATTACK MG COLLEGE


ചില താരതമ്യങ്ങൾ അനിവാര്യമാണ്....
ഒരു സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, അല്ലെങ്കിൽ ആ പാർട്ടി യോടൊപ്പം ചേർന്നു സഞ്ചരിക്കുന്ന ഒരാൾ തന്റെ അയൽവാസിയുടെ മകന്/മകൾക്ക് ജോലിക്ക് വേണ്ടി സഹായിക്കാൻ ആർക്കെങ്കിലും ഒരു കുറിപ്പ് നൽകിയാൽ, അത് വാർത്തയായി വന്നാൽ എന്തായിരിക്കും ഇവിടെ നടക്കുന്ന പുകിൽ..
നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ..?
സിപിഐഎം സംസ്ഥാന സെക്രട്ടറി വരെ മറുപടി പറയേണ്ടി വരും..മാധ്യമങ്ങൾ എങ്ങനെ ആയിരിക്കും ആ വിഷയത്തെ സമീപിക്കുക... ചർച്ചകളും തുടർ ചർച്ചകളും അനുബന്ധ കഥകളും മെഗാ സീരിയൽ പോലെ ആവും കാര്യങ്ങൾ....
ഇനി
വിഷയത്തിലേക്ക് വരാം....
എബിവിപി ക്രിമിനലുകളുടെ സങ്കേതമായ തിരുവനന്തപുരം എംജി കോളേജിൽ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പോലീസിന് നേരെ ബോംബ് എറിയുകയും നിരവധി പോലീസുകാരെ അടിച്ചും കല്ലെറിഞ്ഞും ആക്രമിക്കുകയും ചെയ്തു. ഈ
ബോംബേറിൽ ആയിരുന്നു മോഹനൻ നായർ എന്ന സർക്കിൾ ഇൻസ്പെക്ടറുടെ കാൽ തകർന്നത്.മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും ആ വാർത്ത റിപ്പോർട്ട് ചെയ്തില്ല.ചെയ്തു എങ്കിൽ തന്നെ പേരിനു മാത്രം.. ചരമ കോളത്തിൽ റാങ്ക് വാർത്ത നല്കിയതുപോലെ. എന്നാൽ
പോലീസുകാർക്ക് ഇടയിൽ പ്രതിഷേധം ശക്തമായപ്പോൾ നിരവധി എബിവിപി ക്രിമിനലുകളെ പിന്നീട് അറസ്റ് ചെയ്തു....
എന്നിട്ടോ.....
അന്ന് നെടുമങ്ങാട് എംഎൽഎ ആയിരുന്ന പാലോട് രവി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിശദമായ ഒരു കത്ത് എഴുതി.
പോലീസിനെ ബോംബ് എറിഞ്ഞു പരിക്കേൽപ്പിച്ച ആദർശ് എന്ന പ്രതി തന്റെ കൂട്ടുകാരന്റെ മകൻ ആണെന്നും അയാളെ കേസിൽ നിന്നും ഒഴിവാക്കണം എന്നുമായിരുന്നു കത്ത്.
കത്തിന്റെ അടിസ്ഥാനത്തിൽ മാനുഷിക പരിഗണന വച്ച് കേസ് പിൻവലിക്കാൻ അന്നത്തെ അഭ്യന്തര വകുപ്പ് മന്ത്രിയും ഇന്നത്തെ പ്രതിപക്ഷ നേതാവുമായ ശ്രീമാൻ രമേശ് ചെന്നിത്തല കോടതിയിൽ സമ്മതപത്രം നൽകി.
എങ്ങനെയുണ്ട്..?
ഇവിടെയാണ് ഞാൻ ആദ്യം പറഞ്ഞ വിഷയത്തിന്റെ ഗൗരവം..
പാലോട് രവിയുടെ ശുപാർശ കത്ത് ഏതെങ്കിലും ചാനലുകൾ ആവർത്തിച്ചു കാണിച്ചതായി
നിങ്ങൾക്ക് ഓർമ്മയുണ്ടോ.... പോട്ടെ, അന്തിച്ചർച്ചകൾ....കേട്ടിട്ടുണ്ടാവില്ല....
പത്രങ്ങൾ നിരന്തരം എഴുതിയോ...
കേസ് പിൻവലിക്കാൻ സമ്മതിച്ച ആ തലയെ കുറിച്ച് അപ്പോഴൊ, പിന്നീടൊ ഓഡിറ്റിങ് നടത്തിയോ....
കേസ് പിൻവലിച്ച ഉമ്മൻചാണ്ടി സർക്കാരിനെ കുറിച്ച് ഇവർ വല്ലതും പറഞോ....
നിങ്ങൾ ഇങ്ങിനെയൊക്കെ ആയിരുന്നു എന്ന് ചൂണ്ടി കാണിക്കുമ്പോൾ ആകട്ടെ ന്യായീകരണം ആണെന്നുള്ള മറുപടിയും വരും...
ഇതൊക്കെയാണ് നിഷ്പക്ഷ രീതി....

No comments:

Post a Comment