സിഖ് കൂട്ടകൊലയും കമ്മ്യൂണിസ്റ്റ് ബംഗാളും;
1984 ഒക്ടോബര്‍ മുപ്പതിന് തന്‍റെ രണ്ട് സിഖ് ബോഡി ഗാര്‍ഡുകളുടെ തുരുതുരായുള്ള വെടിയേറ്റ് ഇന്ദിരാ ഗാന്ധി മരിച്ച് വീണതിന് ഒരു ദിവസത്തിന് ശേഷം കുറ്റം ചെയ്തവരുടെ വംശത്തെ ഒന്നാകെ ഇല്ലാതാക്കുകയെന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഗോത്ര നീതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ആയുധവും എടുത്ത് ഇറങ്ങി. രാജ്യത്തെ ഏറ്റവും വലിയ മൂനാമത്തെ ന്യൂനപക്ഷങ്ങള്‍ ഒറ്റക്ക് താമസിക്കുന്നിടത്തൊക്കെ അവരെത്തി. ഒക്ടോബര്‍ മുപ്പത്തിയൊന്ന് രാത്രിയായിരുന്നു തുടക്കം,സൗത്ത് ഡല്‍ഹിയില്‍ തുടങ്ങി യമുനാ തീരങ്ങളില്‍ താമസിക്കുന്ന സിഖ് കോളണികളൊന്നാകെ രക്തദാഹികളായ കോണ്‍ഗ്രസ്സുകാര്‍ കയറി ഇറങ്ങി.
ഡല്‍ഹിയില്‍ മാത്രം മൂവായിരത്തിലധികം സിഖ് ന്യൂനപക്ഷങ്ങളെയാണ് കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ കീഴില്‍ കദറിട്ട തീവ്രവാദികള്‍ കൊന്ന് തള്ളിയത്.പതിനെട്ടിനും അന്‍പതിനും ഇടയിലുള്ള യുവാക്കളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് അവരെ വീട്ടിലെ സ്ത്രീകളുടെ മുന്നിലിട്ട് കൊല്ലണം എന്നായിരുന്നു അവര്‍ക്ക് കിട്ടിയ നിര്‍ദേശമത്രേ.
When a big tree falls, the earth shakes എന്നാണ് രാജീവ് ഗാന്ധി ഈ കൊലകളെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത്. കേന്ദ്ര സര്‍ക്കാറിന്‍റെ മൂക്കിന് താഴെ നടന്ന കലാപമായിട്ടും ഒരൊറ്റ പോലീസുകാരനും കോണ്‍ഗ്രസ്സ് ഗുണ്ടകളെ തേടി വരാഞ്ഞതിന്‍റെ കാരണം എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഡല്‍ഹിയില്‍ മാത്രമല്ല സിഖ് ന്യൂനപക്ഷ മേഖലകളിലെല്ലാം കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ തലപ്പാവുള്ള താടി വെച്ചവരെ തേടി വന്നു. ഉത്തര്‍പ്രദേശില്‍ ഇരുനൂറ് പേരെയും ഇന്‍ഡോറില്‍ ഇരുപത് പേരെയും അവര്‍ കൊന്നു. മൊത്തം കണക്ക് പ്രകാരം ഒറ്റക്കും തെറ്റക്കുമായി നിന്നവരടക്കം അയ്യായിരത്തിലധികം സിഖുകാരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ മാത്രം ഇരുപതിനായിരത്തോളം സിഖ് കുടുംബങ്ങള്‍ നാട് വിട്ടു.
സിഖുകാര്‍ ഉള്ളിടങ്ങളിലെല്ലാം കോണ്‍ഗ്രസ്സുകാര്‍ അവരെ തേടി വന്നപ്പോള്‍ ഒരിടത്ത് മാത്രം അവര്‍ക്ക് നിരാശയോടെ മടങ്ങാനായിരുന്നു അവസ്ഥ. അന്‍പതിനായിരത്തോളം സിഖുകാരുണ്ടായിരുന്നു. അതില്‍ ഭൂരിപക്ഷവും ടാക്സി ഡ്രെെവര്‍മാരും . കൊല്‍ക്കത്തയില്‍ ഒരൊറ്റ സിഖുകാരനും കൊല്ലപ്പെട്ടില്ല. കൊല്‍ക്കത്തയിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂനിയന്‍ സഖാക്കള്‍ ഉറക്കമൊഴിച്ച് ഓരോ സിഖ് ഭവനങ്ങള്‍ക്കും കാവല്‍ നിന്നു. കൊല്‍ക്കത്ത നഗരത്തില്‍ ഒരൊറ്റ സിഖ് ന്യൂനപക്ഷങ്ങളുടെ ചോരയും വീഴാന്‍ അനുവധിക്കില്ലെന്ന സി.പി.എെ.എം കാരനായ മുഖ്യമന്ത്രി ജ്യോതി ബസുവിന്‍റെ തീരുമാനം നടപ്പിലായി.ഇന്ത്യയീല്‍ അക്കാലത്ത് കോണ്‍ഗ്രസ്സുകാരുടെ കത്തി കയറാത്ത വയറുമായി ബംഗാളിന്‍റെ തെരുവോരങ്ങളിലൂടെ മാത്രമാണ് താടി നീട്ടിയ തലപ്പാവ് ധരിച്ചവര്‍ നടന്ന് പോയിട്ടുണ്ടായിരുന്നത്.
ബംഗാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാവും അത്. കോണ്‍ഗ്രസ്സ് തീവ്രവാദികളുടെ കത്തിക്ക് വിട്ടുകൊടുക്കാതെ രാജ്യത്തെ ഏറ്റവും വലിയ മൂനാമത്തെ ന്യൂനപക്ഷത്തെ ചിറകിനടിയില്‍ ഒളിപ്പിച്ച് സംരക്ഷിച്ച കഥ
No comments:
Post a Comment