👉മർമ്മം നോക്കി കുത്തിയിട്ടും ആ ചെറുപ്പകാരനായ എം.എൽ.എ നിലത്ത് വീഴാതായപോൾ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് ഇവനെന്ത് "ധാർഷ്ട്യ"മാണെന്ന് ആദ്യം പറഞ്ഞത്.
അപ്പോളും ആ ചെറുപ്പകാരൻ പതറാതെ പോലീസുകാരോട് പറഞ്ഞുവത്രെ "എന്നെ വീഴ്ത്താനുള്ളതൊന്നും നിങ്ങളാരും പഠിച്ചിട്ടില്ല"എന്ന്.
അന്നുമുതൽ തുടങ്ങിയതാണ് അയാളിൽ ധാർഷ്ട്യം എന്ന അലങ്കാരപട്ടം ചാർത്താൻ.
ആ യുവ എ.എൽ.എ എന്നതിൽ നിന്നും ഇന്നൊരു മുഖ്യമന്ത്രി ആയി വളർന്നപോൾ അയാളുടെ കൂടെ ധാർഷ്ട്യകാരൻ എന്ന അലങ്കാര പട്ടവും ചിലർ വളർത്തി വലുതാക്കി.
ധാർഷ്ട്യകാരനായ പിണറായി വിജയനായി.
ധാർഷ്ട്യകാരനായ പിണറായി വിജയനായി.
ആരുടെയും നല്ല വാക്കിനായൊ, തലകുനിച്ച് നിന്ന് ആളാവാനൊ പിണറായി ശ്രമിച്ചില്ല എന്നതാണ് ഇന്ന് പലരും ധാർഷ്ട്യമെന്ന് വിളിച്ച് കൂവുന്നത്.
പണ്ട് കൂത്തുപറമ്പിൽ പിണറായി വിജയൻ മത്സരിക്കുന്ന സമയം. വോട്ട് അഭ്യർത്ഥിച്ച് പിണറായി വിജയൻ വോട്ടർമ്മാരെ കണ്ട് കൊണ്ടിരിക്കുന്നു.
അതിനിടയിൽ പെട്ടൊന്ന് ഒരാൾ പറഞ്ഞു "നിങ്ങൾക്ക് വോട്ട് തന്നിട്ട് എന്ത് കാര്യം.? പിന്നെ നിങ്ങളയൊന്നും ഈ വഴിക്ക് കാണില്ലല്ലൊ.? "
ആ വോട്ടറുടെ പ്രതികരണം കേട്ടപോൾ കൂടെയുള്ള സഖാക്കൾ ആകെ ഞെട്ടി. പക്ഷെ അതിനേക്കാൾ ഞെട്ടിക്കുന്ന മറുപടിയാണ് പിണറായി അന്ന് കൊടുത്തത്.ആ മറുപടി ഇങ്ങനെ ആയിരുന്നു.
"അല്ല ഞാൻ ജയിച്ചാൽ നിന്റെ പൊരക്ക് വന്ന് കുത്തിരിക്കാം"
ലോകത്ത് ഒരു സ്ഥാനാർത്തിയും ഇങ്ങനൊരു പ്രതികരണം ഒരു വോട്ടർമ്മാരോട് നടത്തികാണില്ല.
പിണറായിയുടെ സ്ഥാനത്ത് വേറൊരാളായിരുന്നുവെങ്കിൽ അവിടുന്ന് ആ വോട്ടറുടെ മുന്നിൽ കൈ കൂപ്പി നിൽക്കുമായിരുന്നു.
പക്ഷെ പിണറായി ചെയ്തത് ഒരു എം.എൽ.എ ആയാൽ എന്നും വന്നിരുന്ന് സൊറ പറയാൻ സാധ്യമെല്ലന്ന പച്ചയായ പ്രതികരണമാണ്.
പിന്നീട് തലശ്ശേരി കലാപനാളുകളിൽ ഒരു യുവപോരാളിയായി തലശ്ശേരിയുടെ മണ്ണിൽ സമാധാനത്തിൻ കാഹളം മുഴക്കിയപോളും പലർക്കും പിണറായി ധാർഷ്ട്യകാരനായിരുന്നു.
പിന്നീട് വസൂരി വന്നവർക്ക് കൂട്ടിരുന്നപോൾ അയാൾ ധാർഷ്ട്യത്തിൻ മനുഷ്യ രൂപമാണെന്ന് വരെ ചില മഹാ ജന്തുക്കൾ ചിന്തിച്ചു.
ഇതൊക്കെയാണ് പിണറായിക്കാരൻ വിജയൻ. ചെയ്യേണ്ടത് ചെയ്യും. പറയേണ്ടത് പറയേണ്ടിടത്ത് പറയും.
ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കും. ഇതൊക്കെ നിങ്ങൾക്ക് ധാർഷ്ട്യമായി തോനുന്നുണ്ടെങ്കിൽ അതെ പിണറായി ധാർഷ്ട്യകാരനാണ്.
നട്ടല്ലിന് വളവില്ലാത്ത കേരള രാഷ്ട്രിയത്തിലെ സമാനതകളില്ലാത്ത ധാർഷ്ട്യകാരൻ.
എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് നിങ്ങൾക്ക് ഇദ്ദേഹത്തെ ഇങ്ങനെയല്ലാം വളഞ്ഞിട്ട് ആക്രമിച്ചിട്ടും എന്തെ മതിയാവത്തത് എന്നാണ്.
അദ്ദേഹം അനുഭവിച്ചത് പോലെ ഒരു രാഷ്ട്രീയ നേതാവും മാധ്യമ വിചാരണ നേരിട്ടിട്ടില്ല. അതൊരു ബഹുമുഖ ആക്രമണമായിരുന്നു.
മഹാ നേതാക്കന്മാർ വരെ അണിനിരനൊരു ബഹുമുഖാക്രമണം. എന്നിട്ടും ഒരു ശബ്ദം പോലും ഇടറിയില്ല. എല്ലാം കോടതി പറയുമെന്ന് പറഞ്ഞ് അതിനയെല്ലാം നേരിട്ടു.
കേരളത്തിലെ മാധ്യമങ്ങൾക്ക് പിണറായി വിജയനോട് ചെറിയൊരു ചൊറിച്ചലുണ്ട്.
അവരുടെ മാധ്യാമാഭിനയത്തിന് നിന്ന് കൊടുക്കാത്തതിന്റെ ചൊറിച്ചൽ.
അതാണ് അവർ പലപോഴും തീർക്കുന്നത്. മാധ്യമ സാറന്മാർക്ക് അത് വേണ്ട് വോളം തുടരാം....
ഒരു കുഴപവുമില്ല. പക്ഷെ നിങ്ങളുടെ കുഴലൂത്തിൽ ഈ പാർട്ടിയും വിജയനുമെല്ലാം തീർന്ന് പോകുമെന്ന് പൊട്ടൻ ചിന്തയും പേറി നടക്കേണ്ടതില്ലെന്ന് മാത്രം.
മധ്യമ ഏമാന്മാർ ഒരു സാമ്പത്തിക അടിത്തറക്ക് മുകളിൽ നിന്ന് കുരക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ കുരച്ച് തോൽപ്പിക്കാൻ നോക്കുന്നത് ബഹുജന അടിത്തറയിൽ കെട്ടിയുണ്ടാകിയ തൊ
ഴിലാളിവർഗ്ഗത്തിന്റ ഒരുമഹാപ്രസ്ഥാനത്തെ
യാണ്. അത് മറക്കരുത്....... ലാൽ സലാം സഗാക്കളെ 💪💪💪
ഴിലാളിവർഗ്ഗത്തിന്റ ഒരുമഹാപ്രസ്ഥാനത്തെ
യാണ്. അത് മറക്കരുത്....... ലാൽ സലാം സഗാക്കളെ 💪💪💪
No comments:
Post a Comment